|    Jan 16 Tue, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി സംഗമം ഇന്ന്

Published : 17th April 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ഥികളുടെ സംഗമം ഇന്ന് മൂന്നു മണിക്ക് സ്‌റ്റേഡിയം ജങ്ഷനു സമീപം കേശവമേനോന്‍ ഹാളില്‍ നടക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു.
എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍ സംഗമം ഉദ്ഘാടനം ചെയ്യും. എസ്പി ദേശീയ സെക്രട്ടറി ജോ ആന്റണി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ്, എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടില്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി തുടങ്ങിയവര്‍ സംബന്ധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day