|    Oct 19 Thu, 2017 11:51 pm

എസ്ഡിപിഐ-എസ്പി ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

Published : 25th April 2016 | Posted By: SMR

ഏറ്റുമാനൂര്‍: എസ്ഡിപിഐ-എസ്പി സഖ്യം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
എല്ലാം ശരിയാവുമെന്നും ഭരണം തുടരണമെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തിരഞ്ഞെടുപ്പില്‍ ‘ജനവിരുദ്ധ രാഷ്ട്രീയത്തിന് ജനപക്ഷ ബദല്‍ ‘ എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 33 നിയോജക മണ്ഡലത്തില്‍ ആരു ജയിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി എസ്ഡിപിഐക്കുണ്ടെന്നും ആ ശക്തിയാണ് കേരളം ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി അഷറഫ് ആലപ്ര വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അറുപറ, ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത് കുടയംപടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക