|    Nov 20 Tue, 2018 3:59 am
FLASH NEWS

എസ്ഡിപിഐ എമര്‍ജിങ് മലപ്പുറം ഇന്നു തിരൂരില്‍

Published : 17th July 2018 | Posted By: kasim kzm

തിരൂര്‍: നിരന്തര സമര പോരാട്ടങ്ങളിലൂടെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള പാര്‍ട്ടിയുടെഅജണ്ട വ്യക്തമാക്കുന്ന എസ്ഡിപിഐ എമര്‍ജിങ് മലപ്പുറം മുന്നൊരുക്കും ഇന്ന് തിരൂര്‍ ടൗണ്‍ഹാളില്‍ നടക്കും.
രാവിലെ 9.45ന് പതാക ഉയര്‍ത്തുന്നതോടെ ക്യാംപിനു തുടക്കമാകും.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ദേശീയ സമിതി അംഗം തുളസീധരന്‍ പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന നേതാക്കളായ എം കെ മനോജ് കുമാര്‍, റോയ് അറക്കല്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, മുവാറ്റുപുഴ അഷ്‌റഫ് മൗലവി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.
പാര്‍ട്ടിയുടെ ബ്രാഞ്ച് ഭാരവാഹികള്‍ തൊട്ട് ജില്ലാ ഭാരവാഹികള്‍ വരെ ക്യാംപില്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss