|    Jan 18 Wed, 2017 9:44 am
FLASH NEWS

എസ്ഡിപിഐ ഇരവിപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നു

Published : 23rd April 2016 | Posted By: SMR

ഇരവിപുരം: എസ്ഡിപിഐ ഇരവിപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എംഎസ്എം ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ്മൗലവി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-എസ്പി സഖ്യം വളരെ നിര്‍ണ്ണായകമായ രാഷ്ട്രീയ ചുവട് വയ്പ്പ് നടത്തുമെന്നും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണികളുടെ കാപഠ്യത്തിന്റെ മുഖം മൂടി വലിച്ചു കീറുമെന്നും ബിജെപിയുടെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പൊതു സമൂഹത്തിനെ അണിനിരത്തുന്ന ഒരുവിശാല പ്ലാറ്റ് ഫോം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ്, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ മേയ് ആദ്യവാരം കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സമാജ് വാദിപാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുട്ടി നായര്‍ കണ്‍വന്‍ഷനില്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ കെ ഷരീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ്, ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ പോരുവഴി, ജില്ലാ കമ്മിറ്റിയംഗം ഷൈലജാ സുധീര്‍, മണ്ഡലം സ്ഥാനാര്‍ഥി അയത്തില്‍ റസാഖ് സംസാരിച്ചു. മണ്ഡലം കമ്മിറ്റിയംഗം സുധീര്‍ കടപ്പാക്കട, സബീര്‍ പള്ളിമുക്ക്, നാസിം സുലൈമാന്‍, അഷ്‌റഫ് അയത്തില്‍, സലിംകുട്ടി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക