|    Sep 21 Fri, 2018 12:18 am
FLASH NEWS

എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദസംഗമം

Published : 3rd June 2018 | Posted By: kasim kzm

വേങ്ങര: എസ്ഡിപിഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ ്പ്രസിഡന്റ് പുള്ളാട്ട് സലീം, സിപിഐ മണ്ഡലം സെക്രട്ടറി കെ നഹീം, സിപിഎം ലോക്കല്‍ സെക്രട്ടറി ടി പത്മനാഭന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ടി എ സമദ്, എന്‍സിപി ജില്ലാ സെക്രട്ടറി പി എച്ച് ഫൈസല്‍, വേങ്ങര ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി സഫീര്‍ബാബു, വെല്‍ഫയര്‍ പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ എം ഹമീദ്, പിഡിപി മണ്ഡലം സെക്രട്ടറി അസ്—ക്കര്‍ അലി, വേങ്ങര പ്രസ്— റിപോര്‍ട്ടേഴ്—സ് ക്ലബ് പ്രസിഡന്റ് കെ ഗംഗാധരന്‍, സെക്രട്ടറി കെ ടി അമാനുള്ള, വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ലാ സെക്രട്ടറി എ കെ യാസര്‍ അറഫാത്ത്, പോപുലര്‍ ഫ്രണ്ട് വേങ്ങര ഡിവിഷന്‍ സെക്രട്ടറി എം അബ്ദുല്‍ബാരി, ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍കുട്ടി, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍ സംസാരിച്ചു. കെ പി ഖയ്യൂം ഹാജി, കെ അവറാന്‍, പി അബ്ദുല്‍മജീദ്, പി എം റഫീഖ്, എം മുസ്തഫ, കെ എം ഹനീഫ, പി കെ അബൂബക്കര്‍, കെ എം മുസ്തഫ, ഇ കെ നാസര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss