|    Nov 21 Wed, 2018 5:50 pm
FLASH NEWS

എസ്ഡിപിഐ ആര്‍ജി ടീമിന്റെ സേവനത്തിന് നാട്ടുകാരുടെ അംഗീകാരം

Published : 19th August 2018 | Posted By: kasim kzm

അരീക്കോട്: ഓടക്കയം ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് അപകടം വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എസ്ഡിപിഐയുടെ ആര്‍ജി ടീമിന്റെ പ്രവര്‍ത്തന പാടവം കണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന തണ്ടര്‍ബോള്‍ട്ട് ടീം ലീഡര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ദുരന്തഭൂമിയില്‍ വെച്ച് ആശ്ലേഷിച്ചു കൊണ്ട് അഭിനന്ദിച്ചു. അവസാന മൃതദേഹവും പുറത്തെടുത്ത ശേഷമാണ് ടീം ദുരന്തമേഖലയില്‍ നിന്ന് മടങ്ങിയത്.
ഏറനാട് മണ്ഡലം പ്രസിഡന്റ് റഷീദ് പുത്തലം സെക്രട്ടറി ഹനീഫ എളയൂര്‍, ഷൗക്കത്തലി കാവനൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ അറുപ്പതംഗ ടീം, ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്തി മൂന്ന് മണിയോടെ അരീക്കോട് ടൗണ്‍ വെള്ളത്തിലായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുപ്പത് പേരെ അരീക്കോട് കടകള്‍ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനായി നിയോഗിച്ചു.എസ്ഡിപിഐയുടെ സന്ദര്‍ഭോ ജിതമായ സഹായ പ്രവര്‍ത്തിയില്‍ നാട്ടുകാരും കച്ചവടക്കാരും അഭിനന്ദനം രേഖപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss