|    Apr 27 Fri, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

Published : 16th March 2016 | Posted By: SMR

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കി. 34 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മനോജ് കുമാറും എ കെ സലാഹുദ്ദീനും യഥാക്രമം ആറ്റിങ്ങലും കരുനാഗപ്പള്ളിയിലും മല്‍സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കുന്നത്തൂരിലും സെക്രട്ടറി റോയ് അറയ്ക്കല്‍ തൊടുപുഴയിലുമാണ് ജനവിധി തേടുക. വിമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യം കോഴിക്കോട് സൗത്തിലും എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ എ സുല്‍ഫീക്കറലി കൊച്ചിയിലും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പട്ടാമ്പിയിലും സ്ഥാനാര്‍ഥികളാവും.മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം- കൊണ്ടോട്ടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി-ബേപ്പൂര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍-അഴീക്കോട്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിയാദ് പി ആര്‍- ഗുരുവായൂര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ്- കളമശ്ശേരി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍-അമ്പലപ്പുഴ എന്നിവിടങ്ങളിലും ജനവിധി തേടും. സംസ്ഥാനസമിതി അംഗങ്ങളായ അജ്മല്‍ ഇസ്മയില്‍ ആലുവയിലും കെ കെ ഹുസൈര്‍ മണലൂരിലുമാണു മല്‍സരിക്കുക.
അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍ (നെടുമങ്ങാട്), ജോണ്‍സണ്‍ കണ്ടംചിറ (കൊല്ലം), ജലീല്‍ കടയ്ക്കല്‍(ചടയമംഗലം), വി കെ ഷൗക്കത്തലി (പെരുമ്പാവൂര്‍), പ്രഫ. എന്‍ എ അനസ് (കോതമംഗലം), കെ എം ഷാജഹാന്‍ (തൃക്കാക്കര), എ സുബ്രഹ്മണ്യം (ചേലക്കര), സി പി മുഹമ്മദലി (തൃത്താല), സക്കീര്‍ ഹുസയ്ന്‍ (നെന്‍മാറ), ഡോ. സി എച്ച് അഷ്‌റഫ് (മഞ്ചേരി), ഹനീഫ ഹാജി (വള്ളിക്കുന്ന്), അഡ്വ. എ എ റഹീം (മങ്കട), സുനിയ്യ സിറാജ് (പെരിന്തല്‍മണ്ണ), പി എന്‍ സോമന്‍ (മാനന്തവാടി), ഫാറൂഖ് ബി (പേരാവൂര്‍), റഫീഖ് കീച്ചേരി (മട്ടന്നൂര്‍), അഡ്വ. മുഹമ്മദ് ഷബീര്‍ (കൂത്തുപറമ്പ്), കെ പി സുഫീറ (കണ്ണൂര്‍), ടി നിയാസ് (ധര്‍മടം) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.അടുത്തഘട്ട സ്ഥാനാര്‍ഥിപ്പട്ടിക 17നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിനു ശേഷം പ്രഖ്യാപിക്കും. പാര്‍ട്ടി മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നത് അതാതിടത്തെ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സെക്രട്ടറി പി കെ ഉസ്മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss