|    Aug 22 Tue, 2017 8:57 am
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപന സമ്മേളനം

Published : 2nd November 2016 | Posted By: SMR

മണ്ണഞ്ചേരി: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്നു വീണ്ടെടുക്കണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി നേതാജി ജങ്ഷനില്‍ അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ ഉദ്ഘാടനം ചെയ്തു. പി എ സുലൈമാന്‍ കുഞ്ഞ്, സി പി ഉമ്മര്‍, മധു ശ്രീധര്‍, അന്‍സര്‍ ചിയാംവെളി, ദിലാല്‍ പണിക്കര്‍, അന്‍സില്‍ ആപ്പൂര്, സക്കീര്‍ ഹുസൈന്‍ സംസാരിച്ചു. ആലപ്പുഴ: എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അവകാശ പ്രഖ്യാപനസമ്മേളനം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്  ജില്ലാ കണ്‍വീനര്‍ റഹിയാനത്ത് സുധീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ ഷറഫുദ്ദീന്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം നെജീബ് മുല്ലാത്ത്  സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം നാസര്‍ പഴയങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഇബ്രാഹിം വണ്ടാനം അവകാശ പ്രഖ്യാപനം നടത്തി. സുനീര്‍ വണ്ടാനം, നാസിം പള്ളിവെളി, അനീഷ് വലിയകുളം, സബി വലിയകുളം സംസാരിച്ചു.ഹരിപ്പാട്: എസ്ഡിപിഐ സമരപ്രഖ്യാപന ധര്‍ണ തൃക്കുന്നപ്പുഴയില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സുധീര്‍ പുന്നപ്ര വിഷയാവതരണം നടത്തി. താജുദ്ദീന്‍ പതിയാങ്കര അധ്യക്ഷതവഹിച്ചു. നവാസ് പല്ലന സ്വാഗതവും മുഹമ്മദ് തറപ്പറമ്പില്‍ നന്ദിയും പറഞ്ഞു. കായംകുളം: എസ്ഡിപിഐ സമരപ്രഖ്യാപന ധര്‍ണ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം നടന്നു. മണ്ഡലം പ്രസിഡന്റ് ഐ സമീര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് നഹാസ് അധ്യക്ഷതവഹിച്ചു. ഫസല്‍, സവാദ്, അന്‍സര്‍ ഉസ്മാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക