|    Apr 27 Thu, 2017 6:28 pm
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപന സമ്മേളനം നടത്തി

Published : 2nd November 2016 | Posted By: SMR

കോട്ടയം: കേരളത്തിന്റെ ഭൂമി സ്വദേശി വിദേശ കുത്തകകളില്‍ നിന്നും വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ കേരളപ്പിറവി ദിനമായ ഇന്ന് എസ്ഡിപിഐ ജില്ലയില്‍ അവകാശ  പ്രഖ്യാപന സമ്മേളനം നടത്തി. ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇല്ലിക്കല്‍ കവലയില്‍ നടന്ന സമ്മേളനം കേരളാ പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. മണ്ഡലം ജോ. സെക്രട്ടറി ഹാഷിം, കൊച്ചുണ്ണി ചെങ്ങളം നേൃത്വം നല്‍കി. എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി പരിസരത്ത് സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് എം എസ് ഷാജി, സെക്രട്ടറി ഷെഫീഖ് റസാഖ്, യു നവാസ് നേതൃത്വം നല്‍കി. ഈരാറ്റുപേട്ട: കേരളത്തിന്റെ ഭൂമി സ്വദേശി വിദേശ കുത്തകളില്‍ നിന്നും വീണ്ടെടുത്ത് മുഴുവന്‍ ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ അവകാശ പ്രഖ്യാപന സമ്മേളനം ഈരാറ്റുപേട്ടയില്‍നടത്തി. എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫൈസല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വി കെ കബീര്‍, ഹാരിസ് മറ്റയ്ക്കാട്, നഗരസഭ കൗണ്‍സിലര്‍മാരായ സൂബൈര്‍ വെള്ളാപ്പള്ളില്‍, ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, എസ്ഡിപിഐ ജില്ലാ ഖജാഞ്ചി ഇ പി അന്‍സാരി, തീക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം വി കെ പരിക്കൊച്ച് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day