|    Apr 23 Sun, 2017 9:23 pm

എസ്ഡിപിഐ അവകാശ പ്രഖ്യാപനം ജില്ലയില്‍ മൂന്നുകേന്ദ്രങ്ങളില്‍

Published : 1st November 2016 | Posted By: SMR

കല്‍പ്പറ്റ: കേരളത്തിന്റെ ഭൂമി സ്വദേശ വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുകയെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കേരളപ്പിറവി ദിനമായ ഇന്ന് മണ്ഡലം തലങ്ങളില്‍ അവകാശ പ്രഖ്യാപനം നടത്തും. ജില്ലയില്‍ കല്‍പ്പറ്റ, പുല്‍പ്പള്ളി, ചിറക്കര എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന നേതാക്കളുള്‍പ്പടെ പങ്കെടുക്കും. കേരളത്തിന്റെ ഭൂമേഖലയി ല്‍ നിലനില്‍ക്കുന്ന വൈദേശികാധിപത്യത്തിനെതിരെ നടപടിയെടുക്കാന്‍ ഭരണകൂടം മടിക്കുകയാണ്. നിര്‍ധനര്‍ ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്യുമ്പോഴാണ് ലക്ഷകണക്കിന് ഏക്കര്‍ ഭൂമി കുത്തകകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നത്. ഹാരിസണ്‍ ഉള്‍പ്പടെയുള്ള ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മല്‍സരിക്കുകയാണ്. അനധികൃത ഭൂമി സംബന്ധിച്ച കമ്മീഷന്‍ റിപോര്‍ട്ടുകള്‍ പോലും അട്ടിമറിക്കപ്പെടുന്നു. വികസന പദ്ധതികള്‍ക്ക് ഭൂമിയില്ലെന്ന വരട്ടുന്യായം വിളമ്പുന്ന സര്‍ക്കാര്‍ വന്‍കിടക്കാരുടെ കൈയേറ്റഭൂമിക്ക് നേരെ കണ്ണടക്കുകയാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് എസ്ഡിപിഐ അവകാശ പ്രഖ്യാപനം നടത്തുന്നത്. കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ എം അഷറഫ് ഉദ്ഘാടനം ചെയ്യും. എച്ച്‌ഐഎം യുപി സ്‌കൂളിന് മുന്‍ വശത്ത് നടക്കുന്ന പരിപാടിയില്‍ സുബൈര്‍ കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടിയില്‍ ജില്ലാ ട്രഷറര്‍ ടി പോക്കര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ടി നാസര്‍ മുഖ്യപ്രഭാഷണം നടത്തും. പുല്‍പ്പള്ളിയില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. കെ എ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day