|    Feb 21 Wed, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്ഡിപിഐരാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു

Published : 18th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അഭിനന്ദിച്ചു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഓര്‍മിക്കണമെന്ന് പാര്‍ട്ടി ദേശീയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മതേതര, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ചുമതല നിര്‍വഹിക്കാനുണ്ടെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയായ കോ ണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പുകളില്‍ ജനപിന്തുണ നഷ്ടമായത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss