|    Nov 18 Sat, 2017 4:04 pm
FLASH NEWS

എസ്ഡിപിഐയുടെ പോസ്റ്റര്‍ കീറി അമ്പലത്തിന്റെ മതിലില്‍ ഒട്ടിച്ചു

Published : 10th November 2017 | Posted By: fsq

 

ചേര്‍ത്തല: എസ്ഡിപിഐ യുടെ പോസ്റ്റര്‍  കീറിയെടുത്ത് അമ്പലത്തിന്റെ മതിലില്‍ ഒട്ടിച്ച് ചേര്‍ത്തല വയലാറിലാണ്  സംഭവം  എസ് ഡിപിഐ യുടെ ബഹുജന്‍ മുന്നേറ്റ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച പോസ്റ്റര്‍ അവിടെ നിന്നും പൊളിച്ചെടുത്ത് വയലാര്‍ നാഗംകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ മതിലില്‍ പ്രദേശത്തെ ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലുള്ള സംഘം ഒട്ടിച്ചത്. കഴിഞ്ഞ കുറെ നാളുകളായി എസ് ഡിപിഐ  ഒട്ടിക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് നശിപ്പിക്കുന്നത് പതിവായിരുന്നു. ബഹുജന്‍ മുന്നേറ്റ യാത്രയുടെ പോസ്റ്ററുകളും വയലാറിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇന്നലെയും  കഴിഞ്ഞ ദിവസങ്ങളിലുമായി നശിപ്പിച്ചിട്ടുണ്ട്. എസ്ഡിപിഐ  മണ്ഡലം  പ്രസിഡന്റ് ഷംസുദ്ദീന്‍, സെക്രട്ടറി സുനീര്‍ ചേര്‍ത്തല എന്നിവരുടെ നേതൃത്വത്തില്‍ നാഗംകുളങ്ങര ക്ഷേത്ര ഭാരവാഹികളെ കാണുകയും സംഭവം  ബോധ്യപ്പെടുത്തുകയും   ചേര്‍ത്തല പോലീസില്‍ പരാതി നല്‍കയും ചെയ്്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക