|    Nov 21 Wed, 2018 3:55 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ്ഡിപിഐയുടെ ആര്‍ജി വോളന്റിയര്‍മാര്‍ സജ്ജം

Published : 2nd August 2018 | Posted By: kasim kzm

ആലുവ: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അഞ്ഞൂറ് അംഗ റെഡ് ആന്റ് ഗ്രീന്‍( ആര്‍ജി) ടീമിനെ തയ്യാറാക്കി. ആലുവയില്‍ നടന്ന റസ്‌ക്യൂ അവയര്‍നെസ് ക്ലാസ് ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഇആര്‍എഫ് സംസ്ഥാന സെക്രട്ടറി സുബിനും സംഘവും ആര്‍ജി ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
അടിയന്തര സാഹചര്യം നേരിടാന്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ബോട്ട്, യന്ത്രവല്‍കൃത ബോട്ട്, ലൈഫ് ജാക്കറ്റുകള്‍, അടിയന്തര മെഡിക്കല്‍ സഹായം, മുങ്ങല്‍ വിദഗ്ധസംഘം, ആംബുലന്‍സുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
റസ്‌ക്യൂ അവയര്‍നെസ് ക്ലാസിന് ആര്‍ജി ടീം കിഴക്കന്‍ മേഖലാ ക്യാപ്റ്റന്‍ ബാബു വേങ്ങൂര്‍, മധ്യമേഖലാ ക്യാപ്റ്റന്‍ റഷീദ് എടയപ്പുറം, തീരദേശ മേഖലാ ക്യാപ്റ്റന്‍ വി എം ഫൈസല്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, നേതാക്കളായ സുല്‍ഫിക്കര്‍ അലി, സുധീര്‍ ഏലൂക്കര, നാസര്‍ എളമന സന്നിഹിതരായി. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയെ ബന്ധപ്പെടേണ്ട ഫോണ്‍: 98950 91255.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss