|    Aug 22 Wed, 2018 4:37 am
FLASH NEWS
Home   >  Kerala   >  

എസ്ഡിപിഐയും ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു-കോടിയേരി

Published : 6th August 2018 | Posted By: G.A.G

തിരുവനന്തപുരം: ഒരു ഭാഗത്ത് എസ്ഡിപിഐ യും മറുഭാഗത്ത് ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി-ആര്‍എസ്എസ് കൊലപ്പെടുത്തുന്ന 17ാമത്തെ പ്രവര്‍ത്തകനാണ് കാസര്‍കോഡ് ഉപ്പളയിലെ അബ്ദുള്‍ സിദ്ദിഖ് എന്നും കോടിയേരി പറഞ്ഞു. ബിജെപിയും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കൊലപാതകത്തിലൂടെ പുറത്തു വരുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖിനെ ബൈക്കിലെത്തിയ ബിജെപിആര്‍എസ്എസ് ആര്‍എസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബിജെപി ജനശ്രദ്ധ തിരിച്ചു വിടാനാണ് സംസ്ഥാനത്താകെ അക്രമങ്ങള്‍ വ്യാപിപ്പിയ്ക്കുന്നത്. നാട്ടില്‍ സമാധാനം ആഗ്രഹിയ്ക്കുന്ന മുഴുവന്‍ ആളുകളും ഈ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിയ്ക്കണം. പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss