എസ്ഡിപിഐപ്രവര്ത്തകര്ക്കു നേരെ ലീഗ് അക്രമം
Published : 26th November 2015 | Posted By: SMR
വടകര: അഴിയൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ യൂത്ത്ലീഗ് അക്രമം. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അഴിയൂര്‍ സ്കൂളിനു സമീപം ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ എരിക്കില്‍ ചാലില്‍ ഇജിനാസ്(22), എരിക്കില്‍ ചാലില്‍ സിനാജ്(18), എരിക്കില്‍ ചാലില്‍ ഇര്‍ഷാദ്(18)എന്നിവരെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് ബൈക്കിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകനായ ഇര്‍ഷാദിനെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളുമായ കോട്ടിക്കൊല്ലന്റവിട മുനാസിര്‍, മുന്‍സില്‍, ഇര്ഫാന് എന്നിവരുടെ നേതൃത്വത്തില്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ കണ്ണിനു സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നൊലിക്കുകയായിരുന്ന ഇര്‍ഷാദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി എത്തിയ ഇജിനാസിനേയും സിനാജിനേയും ഇവര്‍ അക്രമിച്ചു. പേനകത്തി, പട്ടിക എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. ചോമ്പാല്‍ പോലിസില്‍ പരാതി നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.