|    Jan 21 Sat, 2017 6:55 pm
FLASH NEWS

എസ്ഡിപിഐക്കെതിരെ നുണപ്രചരണമെന്ന്

Published : 17th October 2016 | Posted By: Abbasali tf

ചടയമംഗലം: കഴിഞ്ഞ ദിവസം പോരേടത്ത് ഒരു വാഹനം കത്തിയതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ക്കെതിരെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദുരുദ്ദേശത്തോടെയുള്ള നുണപ്രചരണമാണെന്ന് എസ് ഡി പിഐ പോരേടം ബ്രാഞ്ച് കമ്മറ്റി അഭിപ്രായപ്പെട്ടു. എസ്ഡിപിഐക്കെതിരേയുള്ള നുണപ്രചരണം ജനം തിരിച്ചറിയണം.എസ്ഡിപിഐയില്‍ നിന്നും പ്രദേശത്തെ സദ്ദാം എന്ന വ്യക്തി സിപിഎമ്മിലേക്ക് പോകുന്നുവെന്ന വ്യാജ പ്രചരണവും നടത്തുണ്ട്. എന്നാല്‍ സദ്ദാം എന്ന ആള്‍ ഇതുവരെ എസ്ഡിപിഐയുമായി യാതൊരുവിധ ബന്ധവും ഉള്ള ആളല്ല. എസ്ഡിപിഐക്കെതിരേ ഉയര്‍ത്തുന്ന ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ചടയമംഗലം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക