|    Mar 25 Sat, 2017 1:26 pm

എസ്ഡിപിഐക്കെതിരായ പ്രചാരണം വ്യാജം: ജില്ലാ ജനറല്‍ സെക്രട്ടറി

Published : 27th July 2016 | Posted By: SMR

പാലക്കാട്: ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവായ പി ജിംഷാറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചു എന്ന് സാമൂഹിക മാധ്യമങ്ങളിലും ചില ടിവി ചാനലുകളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍സെക്രട്ടറി എം സൈതലവി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പുറത്തിറക്കാന്‍ പോവുന്ന പുസ്തകത്തിന്റെ പബ്ലിസിറ്റി ലക്ഷ്യം വച്ചുള്ള നാടകമാണ് ഇതിനു പിന്നിലെന്ന് സംശയിക്കാവുന്ന സാഹചര്യത്തെളിവുകളാണുള്ളത്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന ദിവസം 10മണിക്ക് കൂറ്റനാട് ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ജിംഷാര്‍, അക്രമിക്കപ്പെട്ടു എന്നു പറയുന്നതിന് ഒരു സാക്ഷിപോലുമില്ല. 11മണിക്ക് യാതൊരു അസ്വാഭാവികതയുമില്ലാതെ സമീപപ്രദേശത്തെ കൂനംമൂച്ചിയില്‍ കണ്ടതായി പറയുന്നു.
തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പാര്‍ട്ടി നേതൃത്വം സ്‌റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥലം എസ്‌ഐ സി ആര്‍ രാജേഷ് കുമാര്‍ പറഞ്ഞത് സംഭവം പബ്ലിസിറ്റിക്കു വേണ്ടിയുള്ള നാടകമാവാനാണ് സാധ്യതയെന്നാണ്. മാത്രമല്ല തന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്നു പോലിസിന് മൊഴികൊടുത്തതിനു ശേഷമാണ് മാധ്യമങ്ങളോട് എസ്ഡിപിഐക്കാരാണെന്ന് പറയുന്നത്. ഈ സംഭവത്തില്‍ എസ്ഡിപിഐക്ക് യാതൊരു പങ്കുമില്ലെന്ന് ജില്ലാ ജനറല്‍സെക്രട്ടറി അറിയിച്ചു.
ഇതിനെ തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രകടനങ്ങളില്‍ പാര്‍ട്ടിയെ സമൂഹത്തിനു മുന്നില്‍ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഈ വ്യാജപ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണം. നിയമസഭയില്‍ എസ്ഡിപിഐയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധ പരാമര്‍ശത്തിനെതിരേ പാര്‍ട്ടി  കൂറ്റനാട് നടത്തിയ പ്രതിഷേധപ്രകടനം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടിക്കെതിരായ നീക്കങ്ങ ള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്നും എം സൈതലവി കൂട്ടിച്ചേര്‍ത്തു.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക