|    Dec 16 Sun, 2018 9:26 am
FLASH NEWS

എസ്ഡിടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും പട്ടാമ്പിയില്‍

Published : 29th April 2018 | Posted By: kasim kzm

പട്ടാമ്പി: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പട്ടാമ്പിയി ല്‍ മെയ്ദിന റാലി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തൊഴിലാളികള്‍ റാലിയില്‍ പങ്കെടുക്കും. മെയ് ഒന്നിന് വൈകീട്ട് 4.30ന് ചെര്‍പ്പുളശ്ശേരി റോഡില്‍ നിന്ന് തുടങ്ങുന്ന തൊഴിലാളി റാലി പഴയ ബസ്റ്റാന്റില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസൈന്‍ നെന്മാറ അധ്യക്ഷത വഹിക്കും.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ മെയ്ദിന സന്ദേശം നല്‍കും. സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് വിഷയാവതരണം നടത്തും. പാലക്കാട് ജില്ലാ സെക്രട്ടറി ഷൗക്കത്ത് കാരക്കുത്ത് പ്രതിജ്ഞ ചൊല്ലികൊടുക്കും.
സമരം ക്രിമിനല്‍ കുറ്റമാവുകയും അവകാശങ്ങള്‍ ചോദിക്കുന്നത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഭരണകൂട ട്രേഡ് യൂനിയന്‍ ഭീകരതയാണ് നാം അഭിമുഖീകരിക്കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പോരാട്ട വീര്യം വീണ്ടെടുക്കുന്നതിനാണ് എസ്ഡിടിയു ശ്രമിക്കുന്നതെന്നും  ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സക്കീര്‍ ഹുസൈന്‍ നെന്മാറ, കെ ടി അലവി മാസ്റ്റര്‍, ഷൗക്കത്ത്, അബ്ദുല്‍ ബാരി തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss