|    Jan 22 Sun, 2017 11:39 am
FLASH NEWS

എസ്ഡിടിയു: എ വാസു പ്രസിഡന്റ്; നൗഷാദ് മംഗലശ്ശേരി ജനറല്‍ സെക്രട്ടറി

Published : 13th October 2016 | Posted By: SMR

കോഴിക്കോട്: നിലവിലുള്ള സാമ്പ്രദായിക തൊഴിലാളി സംഘടനകളുടെ കടന്നുവരവിന് മുമ്പ് ഭരണകൂടങ്ങളാലും ജന്മിത്വമുതലാളിമാരാലുമാണ് അധ്വാനവര്‍ഗം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്നതെങ്കില്‍ തൊഴിലാളികളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപംകൊണ്ട തൊഴിലാളി യൂനിയനുകളാണിന്ന് അധ്വാന വര്‍ഗത്തിന്റെ അന്തകരായിക്കൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി. ഇത്തരം സാഹചര്യത്തില്‍ ആത്മാര്‍ഥതയും സത്യസന്ധതയും അര്‍പ്പണബോധവും കൈമുതലായി രൂപംകൊണ്ട സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന് തൊഴിലാളികള്‍ക്കിടയില്‍ ഇടം കണ്ടെത്താന്‍ സാധിക്കും. എസ്ഡിടിയു പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹി—കളെ തിരഞ്ഞെടുക്കുന്നതിന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നേതൃത്വം വഹിച്ചു.
2016-17 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് എ വാസു, വൈസ് പ്രസിഡന്റുമാരായി പി അബ്ദുല്‍ ഹമീദ്, സുല്‍ഫിക്കര്‍ അലി, ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സെക്രട്ടറിമാരായി തച്ചോണം നിസാമുദ്ദീന്‍, ഇസ്മായില്‍ കമ്മന, ബാബുമണി കരുവാരകുണ്ട്, ട്രഷറര്‍ അഡ്വ. എ എ റഹീം, അനീഷ് മട്ടാഞ്ചേരി, സാലിഹ് വാളാഞ്ചേരി, നാസര്‍ പുറക്കാട്, നൗഷാദ് പുന്നക്കല്‍, വേലായുധന്‍ കോഴിക്കോട്, സലീം കാരാടി, ദിലീഫ് തൃശൂര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക