|    Mar 26 Sun, 2017 3:16 am
FLASH NEWS

എസ്ഒഎസ് കോഡ് തുണയായി; ഒറ്റപ്പെട്ട മരുഭൂ ദ്വീപില്‍ നിന്ന് ദമ്പതികളെ രക്ഷപ്പെടുത്തി

Published : 28th August 2016 | Posted By: SMR

വാഷിങ്ടണ്‍: ആള്‍പ്പാര്‍പ്പില്ലാത്ത മരുഭൂമിയായ ദ്വീപില്‍ പെട്ടുപോയ ദമ്പതികളെ യുഎസ് നാവികസേന രക്ഷപ്പെടുത്തി. ഹെലികോപ്ടറില്‍ നാവികസേന നടത്തിയ തിരച്ചിലിനിടെ ദമ്പതികള്‍ എഴുതിയ എസ്ഒഎസ് (സേവ് ഔര്‍ ലൈഫ്) കോഡ് ശ്രദ്ധയില്‍ പെടുകയായിരുന്നു. മൈക്രോനേഷ്യയിലെ കിഴക്കന്‍ ഫായു ദ്വീപിലാണു സംഭവം. എസ്ഒഎസ് കോഡിനരികെ ഇരുവരും നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്ഒഎസ് കോഡ് ശ്രദ്ധയില്‍ പെട്ടതോടെ ഉടന്‍ യുഎസ് തീരസേനയെ അറിയിക്കുകയും അവരെത്തി രക്ഷപ്പെടുത്തുകയും ചെയ്തു.
അടുത്തുള്ള ദ്വീപിലേക്കുള്ള യാത്രാമധ്യേ 50ലധികം പ്രായമുള്ള ലിനുസ്, സബിന ജാക്ക് എന്നിവരെ കാണാതായതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ചയായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വെനോ ദ്വീപില്‍ ആവശ്യവസ്തുക്കളും മറ്റും ലഭിക്കാതെ വന്നപ്പോഴാണ് ഇവര്‍ അടുത്തുള്ള ദ്വീപിലേക്കു പോവാന്‍ ശ്രമിച്ചതെന്ന് നാവികസേന അറിയിച്ചു. 15 ബോട്ടുകളും രണ്ട് ഹെലികോപ്ടറുകളും ഇവര്‍ക്കായി തിരച്ചില്‍ നടത്തി. ഇരുവരും സുരക്ഷിതരാണെന്ന് കൊളോണിയയിലെ യുഎസ് എംബസി അറിയിച്ചു. ഈ മേഖലയില്‍ ഇത് രണ്ടാം തവണയാണ് എസ്ഒഎസ് കോഡ് പ്രകാരം ആളുകളെ രക്ഷപ്പെടുത്തുന്നത്. നേരത്തേ സമുദ്രാപകടത്തില്‍ പെട്ട ബോട്ടില്‍ നിന്നു മൂന്നുപേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിരുന്നു. മരക്കഷണങ്ങള്‍ കൊണ്ടാണ് ഇവര്‍ എസ്ഒഎസ് കോഡ് ഉണ്ടാക്കിയത്.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക