|    Jul 17 Tue, 2018 11:02 pm
FLASH NEWS

എസ്എ പുതിയവളപ്പിലിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Published : 29th September 2017 | Posted By: fsq

 

തലശ്ശേരി: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം. ആദര്‍ശ രാഷ്ട്രീയത്തിന്റെ നേര്‍പദമാണ് എസ്എയുടെ വിയോഗത്തോടെ നഷ്ടമായതെന്നു വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകള്‍ വ്യക്തമാക്കി. ആദര്‍ശനിഷ്ഠമായ ജീവിതവും ഇടതുപക്ഷ ആഭിമുഖ്യവും എന്നും മുറുകെ പിടിച്ച രാഷ്ട്രീയനേതാവായിരുന്നു എസ് എ പുതിയവളപ്പിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അനുസ്മരിച്ചു. ഇടതുപക്ഷ പ്രസ്ഥാനവുമായി എന്നും സുദൃഢബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് സികെപി ചെറിയ മമ്മുകേയിക്കൊപ്പം മുസ്്‌ലിംലീഗിനോട് വിടപറഞ്ഞ് ഐഎന്‍എല്‍ രൂപീകരിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച പുതിയവളപ്പില്‍ ദീര്‍ഘകാലം ആ പ്രസ്ഥാനത്തെ ആശയവ്യക്തതതോടെ നയിച്ചു. പലവിധത്തിലുള്ള എതിര്‍പ്പുകളുണ്ടായിട്ടും നിലപാടുകളോട് വിട്ടുവീഴ്ചചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും ഉപരി ആദര്‍ശത്തിന് പ്രധാന്യം നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്നും അനുസ്മരിച്ചു. എസ് എ പുതിയവളപ്പില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണെന്ന് സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം. സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന ചെയര്‍മാന്‍ വി കെ അലവി ഹാജി, അഷ്‌റഫ് പുറവൂര്‍, കരീം പുതുപ്പാടി, ഒ വി ഹമീദ്, പി കെ സുലൈമാന്‍, മഹറൂഫ് പറമ്പായി, പി കെ മൊയ്തുണ്ണി, കെ വി സലീം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും അനുശോചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss