|    Jan 22 Sun, 2017 9:36 am
FLASH NEWS

എസ്എസ്എ മികവ് ഉല്‍സവം: മലപ്പുറം ഒന്നാമത്

Published : 7th March 2016 | Posted By: SMR

മലപ്പുറം: പൊതുവിദ്യാഭ്യാസ രംഗത്ത് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനായി എസ്എസ്എ നടത്തിയ മികവ് ഉല്‍സവത്തില്‍ മലപ്പുറം റവന്യൂ ജില്ല ഓവറോള്‍ ചാംപ്യനായി. തിരുവനന്തപുരത്ത് നടന്ന മല്‍സരത്തില്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മലപ്പുറം എസ്എസ്എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ പ്രോഗ്രസ് കാര്‍ഡ്, ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഡല്‍ഹി യാത്ര, വിദ്യാര്‍ഥി പ്രവേശനം കുറഞ്ഞ സ്‌കൂളുകളില്‍ ഗുണനിലവാര വര്‍ധനവിനായി നടപ്പാക്കിയ ഫോക്കസ് പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിനായി നടപ്പാക്കിയ സ്‌കൂള്‍ ചലേഹേ കാംപയിന്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി), അധ്യാപക രക്ഷകര്‍ത്താ സമിതി (പിടിഎ) അംഗങ്ങള്‍ക്കും നല്‍കിയ ശാസ്ത്രീയമായ പരിശീലനങ്ങള്‍ എന്നിവയാണ് മറ്റ് ജില്ലകളെ പിന്നിലാക്കി ഓവറോള്‍ നേടുന്നതിന് മലപ്പുറത്തെ സഹായിച്ചത്. മലപ്പുറം ജില്ലയില്‍ നിന്ന് തെയ്യങ്ങാട്, പുറത്തൂര്‍, കാളികാവ് ബസാര്‍ എന്നിവടങ്ങളിലെ പ്രൈമറി സ്‌കൂളുകള്‍ മികവ് ഉല്‍സവത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക