|    Sep 19 Wed, 2018 5:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്എസ്എല്‍സി : സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 98.98 ശതമാനം വിജയം

Published : 6th May 2017 | Posted By: fsq

 

തിരുവനന്തപുരം: എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 98.98 ശതമാനം വിജയം. പരീക്ഷ എഴുതിയ 294 പേരില്‍  രണ്ടുപേര്‍ മാത്രമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 100 ശതമാനമായിരുന്നു വിജയം. 26 സ്‌കൂളുകളില്‍  മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 98.83 ശതമാനമാണു വിജയം. ഈ വിഭാഗത്തില്‍ 3,359 പേര്‍ പരീക്ഷയെഴുതിയതില്‍ 3,321 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എഎച്ച്എസ്എല്‍സിയില്‍ 83.75 ശതമാനമാണ് വിജയം. 79 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 67 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 16 പേര്‍ പരീക്ഷയെഴുതിയതില്‍ 12 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 75 ശതമാനം വിജയം.  ഹിയറിങ് ഇംപയേര്‍ഡ് സ്‌കൂളുകളില്‍ നീലേശ്വരം ജ്യോതിഭവന്‍ സ്‌കൂള്‍, കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ സ്പീച്ച് ആന്റ് ഹിയറിങ് എച്ച്എസ്എസ്, കണ്ണൂര്‍ വിലയന്‍കോട് കാരുണ്യനികേതന്‍്, ചാവറ നിവാസ് ഇരിട്ടി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡെഫ് ആന്റ്് ഡംബ്, സുല്‍ത്താന്‍ബത്തേരി സെന്റ് റോസ്ലെസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിങ്, കല്‍പ്പറ്റ വയനാട് ഓര്‍ഫനേജ് സ്‌കൂള്‍ ഫോര്‍ ബ്ലൈന്റ് ആന്റ് ഡെഫ്, കോഴിക്കോട് റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡ്, മെഡിക്കല്‍കോളജ്, കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ദി ഹാന്‍ഡിക്യാപ്ഡ്, കോഴിക്കോട് കരുണ സ്പീച്ച് ആന്റ് ഹിയറിങ് എച്ച്എസ്എസ്, മലപ്പുറം അസീസി എച്ച്എസ്എസ് ഫോര്‍ ദ ഡംബ്, പരപ്പനങ്ങാടി സ്‌കൂള്‍ ഫോര്‍ ദ ഡഫ്, മലപ്പുറം വാഴക്കാട് കാരുണ്യഭവന്‍ സ്‌കൂള്‍ ഫോര്‍ ദ ഡഫ്, നിലമ്പൂര്‍ ബഡ്‌സ് സ്‌കൂള്‍ ഫോര്‍ ദ ഹിയറിങ് ഇംപയേര്‍ഡ്, പാലക്കാട് ശ്രവണ സംസാര ഹൈസ്‌കൂള്‍ വെസ്റ്റ് യാക്കര, തൃശൂര്‍ ആശാഭവന്‍ ഹൈസ്‌കൂള്‍ ഫോര്‍ ദ ഡഫ് പടവറാട്ട്, അമൃത സ്പീച്ച് ആന്റ് ഹിയറിങ് ഇംപ്രൂവ്‌മെന്റ് സ്‌കൂള്‍ അയ്യന്തോള്‍, കുന്നംകുളം ഗവ. എച്ച്എസ്എസ് ഫോര്‍ ഡഫ്, കുന്നംകുളം സ്‌നേഹാലയം സിഎസ്‌ഐ. എച്ച്എസ്എസ് ഫോര്‍ ഡെഫ്, മാണിക്കമംഗലം സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡഫ്, മൂവാറ്റുപുഴ അസീസി സ്‌കൂള്‍ ഫോര്‍ ദ ഡഫ്, വാഴപ്പിള്ളി, സിഎസ്‌ഐ വിഎച്ച്എസ് ഫോര്‍ ദ ഡഫ് തിരുവല്ല, മണക്കാല സിഎസ്‌ഐ എച്ച്എസ്എസ് ഫോര്‍ ദ പാര്‍ഷ്യലി ഹിയറിങ്, ദ സ്‌കൂള്‍ ഫോര്‍ ദ ഡഫ് ഏനാത്ത്, ജഗതി ഗവ. വിഎച്ച്എസ്എസ് ഫോര്‍ ദ ഡഫ്, കോട്ടയം നീര്‍പ്പാറ എച്ച്എസ്എസ് ഫോര്‍ ദ ഡഫ്, ഔര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ ഡഫ് സ്‌കൂള്‍ മണക്കനാട്,  എന്നീ സ്‌കുളുകളാണ് 100 ശതമാനം വിജയം നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss