|    Nov 21 Wed, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ മായുന്നു

Published : 4th November 2018 | Posted By: kasim kzm

കോഴിക്കോട്: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ മാഞ്ഞുപോവുന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.
മഷിയടര്‍ന്ന് സര്‍ട്ടിഫിക്കറ്റിലെ അക്ഷരങ്ങളും ഫോട്ടോയും ഉള്‍പ്പെടെ മാഞ്ഞുപോവുകയാണ്്. ചില സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ മാഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികളില്‍ ചിലര്‍ തമാശയ്ക്ക് ഇത് മായ്ച്ചുനോക്കാനും തുടങ്ങി. ഇതോടെ മിക്ക സര്‍ട്ടിഫിക്കറ്റുകളും ഉപയോഗശൂന്യമായി. 2017-18 വര്‍ഷത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ ഒന്നരലക്ഷത്തോളം കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായാണ് അറിവ്്. ഇതുസംബന്ധിച്ച പരാതിയുമായി നിരവധി കുട്ടികളാണ് ദിനംപ്രതി സ്‌കൂളുകളിലെത്തുന്നത്. അച്ചടിക്കാന്‍ ഉപയോഗിച്ച മഷിയുടെ നിലവാരക്കുറവാണ് ഇതിനു കാരണമെന്നു പരാതിയുണ്ട്. മിക്ക ജില്ലകളില്‍ നിന്നും ഇത്തരം പരാതികള്‍ വ്യാപകമാണെങ്കിലും കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നാണു പരാതികള്‍ കൂടുതലായി ഉയര്‍ന്നത്്.
പരീക്ഷാഭവനില്‍ ഇതുസംബന്ധിച്ച പരാതികള്‍ വ്യാപകമായി എത്തിയതോടെ വിവരങ്ങള്‍ മാഞ്ഞുപോവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവിളിച്ച് പുതിയവ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്്. മഷി മാഞ്ഞുപോയതോ ഒപ്പോ സീലോ ഇല്ലാത്തതോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ ശേഖരിച്ച് അയച്ചുകൊടുത്ത് പുതിയവ കൈമാറണമെന്ന അറിയിപ്പ് ഡിഇഒമാര്‍ക്ക് പരീക്ഷാ സെക്രട്ടറി പലതവണ അയച്ചിട്ടുണ്ട്. പരാതികള്‍ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികളെടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂളധികൃതര്‍ പറയുന്നു.
പതിനായിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം മാറ്റിനല്‍കിയതായാണ് അറിവ്. ജില്ലയിലെ പ്രധാന എയ്ഡഡ് സ്‌കൂളില്‍ ദിവസേന നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയില്‍ ഇതിനു കൂടി സമയം കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് സ്‌കൂള്‍ അധികൃതര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss