|    Oct 20 Fri, 2017 9:03 am
FLASH NEWS

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ സീലിന് പകരം സൊസൈറ്റിയുടെ സീല്‍

Published : 13th August 2017 | Posted By: fsq

 

കൊണ്ടോട്ടി: വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂള്‍ സീലിനു പകരം സ്‌കൂളിലെ സൊസൈറ്റി സീല്‍ പതിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണപ്പാറ ചാലിയപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് കൈപ്പിഴ മൂലം സീല്‍മാറിപ്പതിച്ചത്. 2016-17 വര്‍ഷത്തില്‍ അമ്പത് വിദ്യാര്‍ഥികളാണ് ചാലിയപ്രം ഗവണ്‍മെന്‍് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്നത്. നൂറ് ശതമാനം വിജയം നേടി അമ്പത് വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് അര്‍ഹത നേടിയിരുന്നു.ഇവര്‍ക്ക് വിതരണം ചെയ്ത എസ്എസ്എല്‍സി ബുക്കിലാണ് സ്‌കൂള്‍ റൗണ്ട് സീല്‍ പതിക്കേണ്ട സ്ഥലത്ത് സ്‌കൂളിലെ പുസ്തക വിതരണത്തിന് പതിക്കുന്ന ചാലിയപ്രം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സൊസൈറ്റി എന്ന പേരിലുള്ള സീല്‍ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അക്ഷയ സെന്ററില്‍ എത്തിയ വിദ്യാര്‍ഥിയുടെ എസ്എസ്എല്‍സി ബുക്ക് പരിശോധിച്ചപ്പോഴാണ് സീല്‍ മാറിപതിച്ച വിവരം അറിയുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ ബുക്കില്‍ സീല്‍മാറിപ്പോയതായി കണ്ടെത്തി. എത്ര കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിലാണ് സീല്‍ മാറിയതെന്ന് പരിശോധിച്ച് വരികയാണ്. എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് ഓഫിസില്‍ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാന അധ്യാപികക്ക് വന്ന കൈപ്പിഴയാണ് സര്‍ട്ടിഫിക്കറ്റിലെ സീല്‍ മാറിയതെന്ന് അധികൃതര്‍ പറയുന്നു.എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ സീല്‍ മാറി പതിച്ചത് മൂലം ഒരു കുട്ടിക്കും പ്ലസ് വണ്‍ പ്രവേശനത്തിന് പ്രയാസം നേരിട്ടിട്ടില്ല. പ്ലസ് വണ്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതാതു സ്‌കൂളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക