|    Aug 18 Fri, 2017 6:05 pm
FLASH NEWS
Home   >  Kerala   >  

എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍;പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Published : 12th August 2017 | Posted By: mi.ptk

മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂളിന്റെ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ബുക്കിലാണ് സീല്‍ മാറി പതിച്ചത്. സ്‌കൂള്‍ സഹകരണ സംഘത്തിന്റെ സീലാണ് അമ്പതോളം എസ്എസ്എല്‍സി ബുക്കില്‍ പതിപ്പിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് സീല്‍ മാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സീല്‍ അബദ്ധത്തില്‍ മാറിപ്പോയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക