|    Aug 17 Thu, 2017 9:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍ 23 വരെ

Published : 20th October 2016 | Posted By: SMR

sslc-exam

തിരുവനന്തപുരം: എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ 2017 മാര്‍ച്ച് എട്ടുമുതല്‍ 23 വരെ നടക്കും. ഡിപിഐയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യുഐപി മീറ്റിങിലാണ് തീരുമാനം.
മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പര്‍ പരീക്ഷയായിരിക്കും. 23ന് ബയോളജി പരീക്ഷയോടെ പൂര്‍ത്തിയാവും. അവധിയെ തുടര്‍ന്ന് 10, 11, 12, 15 തിയ്യതികളില്‍ പരീക്ഷ ഉണ്ടാവില്ല. പത്താം ക്ലാസ് പരീക്ഷ രാവിലെ നടത്തണമെന്ന അഭിപ്രായം ചില അധ്യാപക സംഘടനകള്‍ യോഗത്തില്‍ ഉന്നയിച്ചെങ്കിലും അന്തിമ തീരുമാനമായില്ല.
ഈ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 14ന് ആരംഭിച്ച് 22ന് പൂര്‍ത്തിയാവും. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ജനുവരി 16 മുതല്‍ 23 വരെയാവും ക്രിസ്മസ് പരീക്ഷകള്‍.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 12 മുതല്‍ 14 വരെ ആലപ്പുഴ ലിയോ സ്‌കൂളില്‍ നടത്തും. ശാസ്ത്രമേള നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാടും. ഇതിനു മുന്നോടിയായി ശാസ്ത്ര നാടകം ഈ മാസം 26, 27 തിയ്യതികളില്‍ നടത്തും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സംഘാടകസമിതി നവംബര്‍ മൂന്നിന് കോഴിക്കോട് തേഞ്ഞിപ്പലത്ത് ചേരാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ കലോല്‍സവം കണ്ണൂരില്‍ നടത്താന്‍ നേരത്തേ ധാരണയായിരുന്നു. എഡിപിഐ ജെസി ജോസഫ്, വിവിധ അധ്യാപകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്എസ്എല്‍സി പരീക്ഷാ ടൈംടേബിള്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ടൈംടേബിള്‍ പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് എട്ടുമുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. മാര്‍ച്ച് എട്ടിന് മലയാളം ഫസ്റ്റ് പേപ്പര്‍, മാര്‍ച്ച് ഒമ്പത് മലയാളം സെക്കന്‍ഡ് പേപ്പര്‍, 13ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സ്റ്റഡീസ്, 20ന് മാത്തമാറ്റിക്‌സ്, 21ന് ഫിസിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക