|    Aug 18 Sat, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എസ്എസ്എല്‍സി പരീക്ഷ നീട്ടി; മാര്‍ച്ച് 13 മുതല്‍ 27 വരെ

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ. നിപാ പനിക്കു പിന്നാലെ കാലവര്‍ഷക്കെടുതിയില്‍ നിരവധി സ്‌കൂള്‍ അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്കു നീട്ടാന്‍ ഡിപിഐ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തില്‍ ധാരണയായത്. പരീക്ഷ ഏപ്രിലിലേക്ക് മാറ്റണമെന്ന നിര്‍ദേശം യോഗം തള്ളി. മാര്‍ച്ച് ആറിന് പരീക്ഷ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
ഒന്നാം പാദവര്‍ഷ പരീക്ഷ ആഗസ്ത് 31ന് തുടങ്ങി സപ്തംബര്‍ 10ന് അവസാനിക്കും. ഓണം അവധി കഴിഞ്ഞ് 30ന് അധ്യയനം തുടങ്ങും. മഴക്കെടുതി മൂലം നഷ്ടപ്പെട്ട അധ്യയനദിവസങ്ങള്‍ ആറാം പ്രവൃത്തിദിനം പരിഗണിക്കാതെ ശനിയാഴ്ചകളില്‍ നടത്തും.
പത്താം ക്ലാസിലെ അധ്യയനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും ഫെബ്രുവരിയിലെ മോഡല്‍ പരീക്ഷകള്‍ക്കു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നതാണ് പരീക്ഷ നീട്ടാന്‍ കാരണം. അധ്യയനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണമെന്ന് കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ അവലോകന യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍, നിരവധി പേരുടെ ജീവന്‍ അപഹരിച്ച നിപാബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും സ്‌കൂളുകള്‍ തുറന്നതുതന്നെ ജൂണ്‍ പകുതി പിന്നിട്ടപ്പോഴാണ്. തുടര്‍ന്ന്, കഴിഞ്ഞ ഒന്നര മാസത്തിനിടെ കനത്ത മഴക്കെടുതി നിമിത്തം സംസ്ഥാനത്ത് പല ഭാഗത്തും സ്‌കൂളുകള്‍ പല ദിവസം അടച്ചിടേണ്ടിവന്നു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss