|    Jun 24 Sun, 2018 8:14 pm
FLASH NEWS

എസ്എസ്എല്‍സി പരീക്ഷാ ഫലം : ജില്ലയ്ക്ക് ഇക്കുറി പതിമൂന്നാം സ്ഥാനം; വിജയശതമാനം 93.64

Published : 6th May 2017 | Posted By: fsq

 

പാലക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലക്ക് ഇത്തവണ പതിമൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പതിനാലാം സ്ഥാനത്തായിരുന്നു. ഇത്തവണ ആസ്ഥാനം വയനാടിന് നല്‍കിയാണ് ജില്ല പതിമൂന്നാം സ്ഥാനത്തെത്തിയത്. ജില്ലയില്‍ 42,379 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,681 വിദ്യാര്‍ഥികള്‍ വിജയിച്ചു. 1418 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 93.64 ശതമാനമാണ് ജില്ലയിലെ വിജയശതമാനം. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 93.13 .12923 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,293 വിദ്യാര്‍ഥികള്‍ വിജയം കരസ്ഥമാക്കി. 365 പേര്‍് എ പ്ലസ് കരസ്ഥമാക്കി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 92യാണ്. 19,773 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 18,192 പേര്‍ വിജയിച്ചു. 677 പേര്‍മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 9683 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 9196 പേര്‍ വിജയിച്ചു. 446 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ പതിനഞ്ച് സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്. പാലക്കാട് വിദ്യാഭാസജില്ലയില്‍ ഇരുപതും, മണ്ണാര്‍ക്കാട് പത്തും സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല: കൊടുമുണ്ട ജി എച്ച് എസ്, ഷൊര്‍ണ്ണൂര്‍ സെന്റ് തേരേസ, കണിയാപുറം എസ്ഡിഎഎച്ച്എസ്, ഒറ്റപ്പാലം എംഎംഎന്‍എസ്എസ്ഇഎച്ച്എസ്, ഓങ്ങല്ലൂര്‍ എ എച്ച്ഇഎംഎച്ച്എസ്, തൃത്താല ഗേള്‍സ് ജിഎംആര്‍എസ്, പ്രഭാപുരം കരുണ എച്ച്എസ്എസ്, പട്ടാമ്പി സെന്റ് പോള്‍സ് എച്ച് എസ്, ഓങ്ങല്ലൂര്‍ സിജിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മുടവന്നൂര്‍ ഐഇഎസ്ഇഎംഎച്ച്എസ്, ഷൊര്‍ണ്ണൂര്‍ എസ്എന്‍ടിഎച്ച്എസ്, വെസ്റ്റ് കൊടുമുണ്ട ജിഎച്ച്എസ്, കുടല്ലൂര്‍ അല്‍ഹീലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍, കരിങ്ങനാട് ഇസ് ലാമിക് ഓറിയന്റല്‍ സ്‌കൂള്‍. മണ്ണാര്‍ക്കാട് ഉപജില്ല: മണ്ണാര്‍ക്കാട് കെടിഎംഎച്ച്എസ്, ചിണ്ടക്കി എഎഎച്ച്എസ്, വട്ടമണ്ണപ്പുറം എംഇഎസ്‌കെടിഎം, എംഇടിഇഎംഎച്ച്എസ് മണ്ണാര്‍ക്കാട്, അട്ടപ്പാടി എംആര്‍എസ്, ചങ്ങലീരി ഇര്‍ഷാദ് എച്ച്എസ്, വടശേരിപുറം ജിഎച്ച്എസ്, മാട്ടത്തുകാട് ജിടിഎച്ച്എസ്, പെരിമ്പിടാരി എംഎംഎന്‍എസ്എസ്ഇഎം എച്ച്എസ്, മണിക്കപ്പറമ്പ് ഗവ എച്ച് എസ്,. പാലക്കാട് വിദ്യാഭ്യാസ ജില്ല: ബിഎസ്എസ്ജിഎച്ച്എസ്എസ് ആലത്തൂര്‍, പെരുമാട്ടി എച്ച്എസ്എസ്, ചിറ്റൂര്‍ ബിഎംസിഇഎംജിഎച്ച്എസ്എസ്, കഞ്ചിക്കോട് എഇഎംഎച്ച്എസ്എസ്, പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ്, ഒലവക്കോട് സെന്റ് തോമസ്, ആനക്കല്ല് ജിടിഡബ്യൂ, എച്ച്എസ്, കൊല്ലങ്കോട് സെന്റ് പോള്‍സ് എച്ച്എസ്, ഒലവക്കോട് എംഇഎസ്ഇഎംഎച്ച്എസ്എസ്, കരിമ്പാറ എംഇ എസ് പബ്ലിക് സ്‌കൂള്‍, പിരായിരി എല്‍സിവി , കരിപ്പോട് വിഇഎംഎച്ച്എസ്, അകമ്പാടം സെന്റ് ജോര്‍ജ്ജ്, നൂറണി ബിഇഎസ്ഇഎംഎച്ച്എസ്, മലമ്പുഴ ആശ്രമം ഹൈസ്‌കൂള്‍, കല്ലിങ്കല്‍പ്പാടം ജിഎച്ച്എസ്, നന്ദിയോട് ജിഎച്ച്എസ്, തേനാരി ജി എച്ച് എസ്, പുതുനഗരം ഇസ് ലാമിക് എച്ച് എസ്, കുഴല്‍മന്ദം ജിഎംപിഎസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss