|    Mar 24 Fri, 2017 1:30 am
FLASH NEWS

എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഉത്തര പേപ്പറുകള്‍ മോഷണം പോയി

Published : 21st March 2017 | Posted By: fsq

 

ആലപ്പുഴ: തൈക്കാട്ടുശ്ശേരി എസ്എംഎസ്‌ജെഎച്ച്എസില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കു ഉത്തരമെഴുതാനുള്ള ബ്ലാങ്ക് വെള്ള പേപ്പറുകള്‍ മോഷണം പോയി. ഓഫിസ് മുറിയുടെ പൂട്ടും എസ്എസ്എല്‍സി പരീക്ഷാവശ്യത്തിനായി ഉപയോഗിക്കുന്ന അലമാരയുടെ പൂട്ടും തകര്‍ത്തു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം ആദ്യമറിയുന്നത്. സ്‌കൂളിന്റെ ഓഫിസ് മുറിയുടെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. അമ്പതോളം കടലാസുള്ള ഒരു കെട്ടാണ് നഷ്ടപ്പെട്ടത്. അതില്‍ സ്‌കൂളിന്റെ മോണോഗ്രാമുമുണ്ടായിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം തുടങ്ങിയവ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടപ്പെട്ടില്ല. അലമാരയില്‍ ചോദ്യക്കടലാസുകള്‍ ഇല്ലായിരുന്നു. മോഷ്ടാക്കള്‍ ചോദ്യപേപ്പര്‍ അന്വേഷിച്ചു വന്നതായിരിക്കാമെന്നാണ്  പ്രാഥമിക നിഗമനം. ഇന്നലെ കണക്ക് പരീക്ഷയായിരുന്നു. പൂച്ചാക്കല്‍ പോലിസും ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക