|    Aug 18 Fri, 2017 6:55 am
FLASH NEWS
Home   >  Todays Paper  >  page 10  >  

എസ്എസ്എഫ് സാഹിത്യോല്‍സവ് അവാര്‍ഡ് കെ പി രാമനുണ്ണിക്ക്

Published : 12th August 2017 | Posted By: fsq

 

കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എഫ് സാഹിത്യോല്‍സവ് അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. —സാഹിത്യരംഗത്തെ വിശിഷ്ട സംഭാവനകള്‍ക്കും മാനവമൈത്രിക്കു വേണ്ടി അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന നിലയ്ക്കുമാണ് രാമനുണ്ണിയെ സാഹിത്യോല്‍സവ് അവാര്‍ഡിനു തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. തോപ്പില്‍ മുഹമ്മദ് മീരാന്‍, എസ് ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍. സപ്തംബര്‍ 8നു കൊല്ലത്ത് നടക്കുന്ന 24ാമത് സംസ്ഥാന സാഹിത്യോല്‍സവില്‍ അവാര്‍ഡ് സമ്മാനിക്കും. സാഹിത്യ മണ്ഡലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യ നോവലായ “സൂഫി പറഞ്ഞ കഥ’ മുതല്‍ നിരവധി ശ്രദ്ധേയമായ നോവലുകളുടെയും കഥകളുടെയും രചയിതാവാണ് രാമനുണ്ണി. “സൂഫി പറഞ്ഞ കഥ’ എന്ന നോവല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, കന്നഡ, തമിഴ്, കൊങ്കണി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക