|    Dec 11 Tue, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്എസ്എഫ് പ്രൊഫ് സമ്മിറ്റ് 2019 നീലഗിരിയില്‍

Published : 12th November 2018 | Posted By: kasim kzm

തിരൂരങ്ങാടി: എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റ് ഫെബ്രുവരി 8, 9, 10 തിയ്യതികളില്‍ നീലഗിരിയില്‍ നടക്കും.
12ാമത് പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ടവര്‍ വിദ്യാര്‍ഥികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാലയ മുറ്റത്ത് സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും പകരം അസഹിഷ്ണുതയും അരാഷ്ട്രീയവും പടര്‍ന്ന് പന്തലിക്കുന്നത് ഭീതിതമാണ്. സംസ്‌കാര സമ്പന്നമായ ഒരു ജനതയെ നിര്‍മിച്ചെടുക്കുന്നതിലാണ് പുതിയ കാലത്തെ വിദ്യാഭ്യാസം മുഖ്യ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രഫഷനല്‍ രംഗത്ത് പഠിക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിങ്, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ വിദ്യാര്‍ഥികളാണു മൂന്നു ദിവസത്തെ പ്രഫഷനല്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. തമിഴ്‌നാട്ടിലെ നീലഗിരി ഇതാദ്യമായാണ് പ്രൊഫ് സമ്മിറ്റിന് വേദിയാവുന്നത്. പ്രൊഫ് സമ്മിറ്റിന്റെ പ്രഖ്യാപനം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് നിര്‍വഹിച്ചു.
എസ്എസ്എഫ് സംസ്ഥാന കാംപസ് സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐപിബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ്, എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുറശീദ്, ഡോ. നൂറുദ്ദീന്‍ റാസി, പി കെ അബ്ദുസ്സമദ്, എം കെ എം സഫ്‌വാന്‍, പി എം സൈഫുദ്ദീന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss