|    Aug 24 Thu, 2017 1:10 am
FLASH NEWS

എസ്എല്‍പുരത്ത് മോഷണപരമ്പര : മോഷ്ടാക്കള്‍ തിരുട്ടു ഗ്രാമക്കാരെന്ന് സംശയം

Published : 7th August 2017 | Posted By: fsq

 

മാരാരിക്കുളം: എസ്എല്‍ പുരത്ത് മോഷണപരമ്പര. ശനിയാഴ്ച രാത്രി മൂന്നു വീടുകളില്‍ കവര്‍ച്ച നടന്നു. എസ്എല്‍പുരം പ്രണവം വീട്ടില്‍ വിനോജ്,പട്ടത്താനത്ത് മനോജ്,സുധാ നിവാസില്‍ ഗോപാലകൃഷ്ണ കുറുപ്പ്, കോമളപറമ്പ് തൈവീട്ടില്‍ ദിവാകരന്‍ എന്നിവരുടെ വീടുകളിലാണ് മോഷണംനടന്നത്. എല്ലായിടത്തും വാതിലുകള്‍ പൊളിച്ചാണ് കവര്‍ച്ച നടന്നത്. അലമാരകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു  മോഷണം. വീടിനകത്ത് കയറിയ മോഷ്ടാക്കളെ കീഴ്‌പെടുത്താന്‍ ശ്രമിച്ചപ്രണവം വീട്ടില്‍ വിനോജിന് മല്‍പിടുത്തത്തിനടയില്‍ പരിക്ക് പറ്റി. മോഷ്ടാക്കള്‍കൊണ്ട് വന്ന ഇരുമ്പ് കോടാലിയും, പാരയും പിടിച്ചെടുത്തു.മുഖംമൂടിയണിഞ്ഞ സംഘമാണ് മോഷണത്തിന് എത്തിയത്. പട്ടത്താനത്ത് മനോജിന്റെ വീട്ടില്‍ നിന്ന്അയ്യായിരം രൂപയും ഗോപാലകൃഷ്ണകുറുപ്പിന്റെ വീട്ടില്‍ നിന്ന്ഏഴായിരം രൂപയുമാണ് കവര്‍ന്നത്. മാരാരിക്കുളം പോലിസ് സ്‌റ്റേഷന്‍ പരിസരത്താണ് മോഷണം നടന്നത്.പോലിസ് സ്‌റ്റേഷന്‍ തൊട്ടടുത്തായിട്ടും കൂസലില്ലാതെ മോഷണം നടത്തുന്നത്               തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കളാണെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.കഴിഞ്ഞ ആഴ്ച കമ്പിയകത്ത് ,പട്ടത്താനം,നവരശ്മി,പനമ്പില്‍ പ്രദേശത്തെ പത്തോളം വീടുകളില്‍ മോഷണം നടന്നിരുന്നു.  വാതില്‍ പൊളിക്കുന്നതിനടയില്‍ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പണവും മറ്റും നഷ്ടപ്പെട്ടിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക