|    Jul 21 Sat, 2018 8:39 pm
FLASH NEWS

എസ്എയുടെ വിയോഗം തീരാനഷ്ടം : എസ്ഡിപിഐ

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍:ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഹരിതരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ എസ് എ പുതിയവളപ്പില്‍ ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതോടൊപ്പം രാഷ്ട്രീയത്തില്‍ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്നതില്‍ എസ്എയുടെ കഴിവ് മാതൃകാപരമാണ്. ധാര്‍മിക നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ ആദര്‍ശ നിഷ്ഠയും ഹൃദ്യമായ പെരുമാറ്റവും കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ് എസ് എയുടെ വേര്‍പാടിലൂടെ നഷ്ടമായത്. ഫാഷിസ്്റ്റ് വിരുദ്ധ കൂട്ടായ്മ രൂപപ്പെടുത്താനും അതില്‍ പങ്കാളിയാവാനും എസ്എ പുതിയവളപ്പില്‍ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. പുതുതലമറുയ്ക്ക് ചരിത്രപാഠം നല്‍കുന്ന രാഷ്ട്രീയ പാഠപുസ്തകമായ എസ്എയുടെ വിടവ് കണ്ണൂര്‍ ജില്ലയ്ക്കും പ്രത്യേകിച്ച് തലശ്ശേരിക്കും തീരാനഷ്ടമാണെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. എസ് എ പുതിയവളപ്പിലിന്റെ മയ്യിത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, സെക്രട്ടറി എ സി ജലാലുദ്ദീന്‍, തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍ സന്ദര്‍ശിച്ചു. അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, വൈസ് പ്രസിഡന്റ്് സി കെ ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss