|    Dec 14 Fri, 2018 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്എഫ്‌ഐ സംസ്ഥാന ജാഥ ഇന്നാരംഭിക്കും

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: ‘നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാവാത്ത കാംപസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ക്ക് ഇന്നു തുടക്കം. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് ക്യാപ്റ്റനായ തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. 11 മുതല്‍ ഒക്ടോബര്‍ 5 വരെ 130 കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. ഒക്ടോബര്‍ 5ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ ജാഥകള്‍ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss