|    Dec 15 Sat, 2018 6:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം: രണ്ടു പേര്‍ക്ക് ജാമ്യം

Published : 2nd September 2018 | Posted By: kasim kzm

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ നവാസ്, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. പാസ്‌പോര്‍ട്ട്, ജാമ്യക്കാരുടെ അസ്സല്‍ ആധാരം പരിശോധനയ്ക്കായി ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ കേരള സംസ്ഥാനവും രാജ്യവും വിടരുത് എന്നീ വ്യവസ്ഥകളിലാണ് ജാമ്യം. കേസില്‍ മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കു വേണ്ടി അഡ്വ. ഹാരിസ് അലി ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss