|    Nov 13 Tue, 2018 8:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല: ജാമ്യഹരജിയില്‍ വിശദീകരണം തേടി

Published : 15th August 2018 | Posted By: kasim kzm

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച കേസിലെ പ്രതി അനൂബിന്റെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വേണ്ടത്ര തെളിവുകളില്ലാതെയാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനൂബ് ഹരജി നല്‍കിയത്. കെട്ടിച്ചമച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ കുടുക്കിയത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു. 24 മുതല്‍ 27 വരെ കോടതി അനുവദിച്ച പോലിസ് കസ്റ്റഡിയിലുമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss