|    Jul 16 Mon, 2018 10:36 am

എസ്എഫ്‌ഐ നേതാവിന്റെ മര്‍ദനത്തില്‍ 11കാരന് ഗുരുതര പരിക്ക്

Published : 27th September 2017 | Posted By: fsq

 

കഴക്കൂട്ടം: കണിയാപുരത്ത് പാരലല്‍കോളജില്‍ എസ്എഫ്‌ഐ നേതാവായ അധ്യാപകനും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് പതിനൊന്നുകാരനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ ഇരു ചുമലുകള്‍ക്കും ഗുരുതര പരിക്കേറ്റ കണിയാപുരം മുസ്്‌ലിം ഹൈസ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അണ്ടൂര്‍ക്കോണം സ്വദേശി സല്‍മാനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന ആക്‌സിസ് പാരലല്‍ കോളജില്‍ ടൂഷന് എത്തിയതായിരുന്നു സല്‍മാന്‍. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. ട്യൂട്ടോറില്‍ വിട്ട് സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ സല്‍മാന്‍ ഡസ്‌ക്കിനടിയിലൂടെ കുനിഞ്ഞ് പോകാന്‍ ശ്രമിച്ചതാണ് എസ്എഫ്‌ഐക്കാരനായ അധ്യാപകനെ പ്രകോപിച്ചത്. ഇത് കണ്ട് അധ്യാപകന്‍ വിഷ്ണു സല്‍മാന്റെ തോളിന്റെ ഉരുവശവും കൈമുറുക്കിയിടിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളോടു മര്‍ദിക്കാന്‍ പറഞ്ഞതായിട്ടാണ് സല്‍മാന്‍ പോലിസിന് മൊഴി നല്‍കിയത്. അധ്യാപകന്റെയും മറ്റു വിദ്യാര്‍ഥികളുടെയും മര്‍ദനത്തിന് വിധേയനായ സല്‍മാന്‍ അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആദ്യം ചികില്‍സ തേടിയെങ്കിലും കൈകള്‍ പൊക്കാന്‍ കഴിയാത്ത അവസ്ഥയും തലയിലും മുഖത്തും നീര്‍വീക്കമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. —ഡോക്ടര്‍ ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിനെ അറിയിക്കുകയും മംഗലപുരം പോലിസ്  അണ്ടൂര്‍ക്കോണത്തെ ആശുപത്രിയിലെത്തി വിദ്യാഥിയില്‍  നിന്ന് മൊഴിയുമെടുക്കുകയും ചെയ്തു. ഈ പാരലല്‍ കോളജിനെതിരെ നേരത്തെയും നിരവധി പരാധികളുമുണ്ടായിട്ടുണ്ട്. വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന്‍ കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനും നേതാവുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss