|    Oct 19 Thu, 2017 2:48 pm
FLASH NEWS

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Published : 15th July 2017 | Posted By: fsq

 

പത്തനാപുരം: മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി യദു കൃഷ്ണന്‍ ഉള്‍പ്പടെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.കെഎസ്‌യു പ്രവര്‍ത്തകന്‍ അനന്തു പട്ടാഴി, എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനന്തു ജി നായര്‍, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെഎസ്‌യുവിന്റെ യൂനിറ്റ് ഉദ്ഘാടനവുമായി  ബന്ധപ്പെട്ട് കോളജിന് മുന്നില്‍ കൊടികെട്ടുന്നതിനായി കെഎസ്‌യു പ്രവര്‍ത്തകര്‍ ഒത്തു കൂടിയിരുന്നു. ഇത് കണ്ട് സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. കാലിനും തലയ്ക്കും പരിക്കേറ്റ യദുകൃഷ്ണനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അനന്തു പട്ടാഴിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക