|    Oct 20 Fri, 2017 5:01 am

എസ്എഫ്‌ഐ ഏക പാര്‍ട്ടി ക്യാംപസ് സിസ്റ്റം കൊല്ലത്ത് അനുവദിക്കില്ല :കെഎസ്‌യു

Published : 2nd August 2017 | Posted By: fsq

 

കൊല്ലം: എസ്എഫ്‌ഐയുടെ ഏക പാര്‍ട്ടി ക്യാംപസ് സിസ്റ്റം കൊല്ലത്ത് അനുവദിക്കില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ഫാസിസമാണ്.  അരാഷ്ട്രീയവാദത്തിന് കരുത്തേകുന്നത് എസ്എഫ്‌ഐയുടെ ഇത്തരത്തിലുളള ഫാഷിസ്റ്റ് നടപടികളാണ്. സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസവും എസ്എഫ്‌ഐക്കാര്‍ പഠിച്ച കാലം മറന്നുവെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി. കൊല്ലം ശ്രീനാരായണ കോളജില്‍  എസ്എഫ്‌ഐയുടെ എതിര്‍പ്പ് മറികടന്ന് കെഎസ്‌യു നടത്തിയ യൂനിറ്റ് രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഷ്ണു വിജയന്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ശരത് മോഹന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്‍ഗ്ഗവന്‍ മെംബര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.  കൗശിഖ് എം ദാസ്, തൃദീപ് കുമാര്‍, പ്രതീഷ് കുമാര്‍, വിപിന്‍രാജ്, ബിനോയ് ഷാനൂര്‍, ഷാന്‍ വടക്കേവിള, അതുല്‍ എസ് പി, വിഷ്ണു പ്രിയ, സിയാദ് ഭരണിക്കാവ്, ഷെമീര്‍, രാഹുല്‍, ആര്‍ എസ് തൗഫീഖ്, അസ്്‌ലം, ആഷിഖ് ബൈജു എന്നിവര്‍ സംസാരിച്ചു. കെഎസ്‌യു എസ്എന്‍ കോളജ് ഭാരവാഹികളായി  അഖില്‍ദേവ് (പ്രസിഡന്റ്), ഇന്ദ്രജിത്ത് (ജനറല്‍ സെക്രട്ടറി), ബിച്ചു (വൈസ് പ്രസിഡന്റ്), വിഷ്ണു (ജെ. സെക്രട്ടറി) തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക