|    Nov 14 Wed, 2018 1:05 pm
FLASH NEWS
Home   >  Kerala   >  

എസ്എഫ്‌ഐ-എബിവിപി ബായി ബായി; എഐഎസ്എഫ് നേതാക്കളെ പുറത്താക്കി

Published : 2nd August 2018 | Posted By: afsal ph


തൃശൂര്‍: നാട്ടിക ഐഎച്ച്ആര്‍ഡി കോളജില്‍ എഐഎസ്എഫ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. എസ്എഫ്‌ഐയുടെ സഹായത്തിന് എബിവിപി പ്രവര്‍ത്തകരും. എഐഎസ്എഫിന്റെ ചുമരെഴുത്തുകളും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പി ജി വിഷ്ണു, എഐഎസ്ഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഗം ചിന്നു ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അഗം ഗില്‍ഡ പ്രേമന്‍ പട്ടത്ത് എന്നിവരടങ്ങിയ സംഘത്തെയാണ് എസ്എഫ്‌ഐ കോളജ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞത്. രാവിലെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ കോളജ് കാംപസില്‍ ചുവരെഴുത്ത് നടത്തിയിരുന്നു. എസ്എഫ്‌ഐക്കാരെത്തി ചൂലുപയോഗിച്ച് ചുവരെഴുത്തുകള്‍ മായ്ച്ചുകളഞ്ഞു. ഇതിന് ശേഷമാണ് എഐഎസ്എഫ് വനിതാ നേതാക്കള്‍ ഉള്‍പ്പടെ കോളജിന് മുന്നില്‍ തടഞ്ഞത്. എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഇതിന് ചോദ്യം ചെയ്തു. തര്‍ക്കം മൂര്‍ച്ചിച്ചതോടെ എബിവിപി പ്രവര്‍ത്തകരുടെ എസ്എഫ്‌ഐക്കാരുടെ സഹായത്തിനെത്തി. ഇരുകൂട്ടരും ചേര്‍ന്ന് എഐഎസ്എഫ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. പുറത്ത് നിന്നുള്ളവരെ കോളജ് കാംപസിലേക്ക് കയറാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. പി ജി വിഷ്ണു താന്‍ ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് പറഞ്ഞിട്ടും ഇവര്‍ കടത്തിവിട്ടില്ല. കോളജിന് മുന്നില്‍ സംഘഷാവസ്ഥയായതോടെ വലപ്പാട് പോലിസെത്തി വിദ്യാര്‍ഥികളെ പിരിച്ചുവിട്ടു. തുലയേണ്ടത് വര്‍ഗീയത മാത്രമല്ല എസ്എഫ്‌ഐയുടെ ഏകാധിപത്യവും ഫാഷിസവും കൂടിയാണെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss