|    Jul 18 Wed, 2018 1:09 am
FLASH NEWS

എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്‌

Published : 20th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കോ-ഓപറേറ്റീവ് കോളജുമായി ബന്ധപ്പെട്ട് സംഘര്‍ഷം. എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഓട്ടോറിക്ഷയുടെ ചില്ല് തകരുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഈ സമയം ഇതുവഴി വന്ന ഓട്ടോറിക്ഷയുടെ ചില്ല് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകരായ നിജാസ്്, മുനീര്‍, നീഷാദ്്, മുഹ്്‌സിന്‍ എന്നിവര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഉബൈസ്, ശ്രീജിത് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്്. സ്ഥലത്തെത്തിയ പോലിസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ടൗണില്‍ പ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss