|    Jun 20 Wed, 2018 5:44 am
Home   >  Kerala   >  

എസ്എഫ്‌ഐ ആക്രമണം: മകനെ സ്‌കൂള്‍ മാറ്റിത്തരണമെന്ന് മാതാവിന്റെ അപേക്ഷ

Published : 21st January 2017 | Posted By: Navas Ali kn

sfi
തലശ്ശേരി: എസ്എഫ്‌ഐ അക്രമവും വേട്ടയാടലും കാരണം മകനെ സ്‌കൂള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമുന്ത്രി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ മാതാവിന്റെ അപേക്ഷ. എസ്എഫ്‌ഐ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിയുന്ന പാട്യം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി ഷാരോണിനെ സന്ദര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയപ്പോഴാണ് മാതാവ് അപേക്ഷയുമായെത്തിയത്. കെഎസ്‌യു പ്രവര്‍ത്തകനായ തന്റെ മകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടുകയാണ്. മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി ചേര്‍ക്കാന്‍ നടപടിയെടുക്കണം. ഷാരോണിനെ ആക്രമിച്ച സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഗൗരവതരമായ വകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഡിജിപി ലോക്്‌നാഥ് ബെഹ്്‌റയെ നേരില്‍ വിളിച്ച് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss