|    Jan 17 Tue, 2017 4:52 pm
FLASH NEWS

എസ്എഫ്‌ഐ അതിക്രമം:എംജിയില്‍ പ്രതിഷേധപ്രകടനം

Published : 1st October 2016 | Posted By: Abbasali tf

കോട്ടയം:    എംജി സര്‍വകലാശാല എംപ്ലോയീസ് യൂനിയന്റെ ഓഫിസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ യൂനിവേഴ്‌സിറ്റി കാംപസില്‍ എപ്ലോയിസ് യൂനിയന്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി എം ഷെരീഫ്, മുന്‍ സിന്‍ഡിക്കേറ്റംഗം  ജോര്‍ജ് വര്‍ഗീസ്,യൂനിയന്‍ പ്രസിഡന്റ് കെ എസ് സുരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി പ്രകാശ്, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആഷിക് എം എം കമാല്‍, ട്രഷറര്‍ എം ഷാജിഖാന്‍, യൂനിയന്‍ സെക്രട്ടറി സന്ധ്യ ജി കുറുപ്പ്, അധ്യാപക സംഘടനാ നേതാക്കളായ വിനോദന്‍സി, നന്ദകുമാര്‍ പി എസ് സംസാരിച്ചു.യൂനിയന്‍ ഓഫിസില്‍ തകര്‍ക്കപ്പെട്ട ടിവി, കസേരകള്‍, മേശകള്‍, ഫയലുകള്‍ എന്നിവ മാര്‍ക്‌സിസ്റ്റ് കിരാതവാഴ്ചയുടെ പ്രതീകമാണെന്നും ഇതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍വകലാശാല തയ്യാറാകണമെന്നും അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം അനുസരിച്ച് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് യൂനിയന്‍ നേതാക്കളായ ജി സതീഷ്‌കുമാര്‍, എന്‍ മഹേഷ്, കെ ഷാനവാസ്, കെ കാമരാജ്, കെ ഷാജി, ജോബിന്‍ ജോസഫ്,മഘേഷ്‌രാജ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക