|    Oct 22 Sun, 2017 3:03 am
Home   >  Kerala   >  

എസ്എഫ്‌ഐയും എബിവിപിയും ഏറ്റുമുട്ടി: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Published : 18th July 2017 | Posted By: shins

തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. കോളജില്‍ എസ്എഫ്‌ഐ യൂനിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് സംഘര്‍ഷം തെരുവിലേക്കും നീളുകയായിരുന്നു. എബിവിപിയുടെ ശക്തികേന്ദ്രമായ എംജി കോളജില്‍ എസ്എഫ്‌ഐക്ക് ഇതുവരെ യൂനിറ്റുണ്ടായിരുന്നില്ല. യൂനിറ്റ് രൂപീകരിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ എബിവിപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പിന്നീട് ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറും കുപ്പിയേറും ഉണ്ടായി. സംഘര്‍ഷക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക