|    Nov 21 Wed, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്എന്‍സി ലാവ്‌ലിന്‍ കേസ്: ഇന്ന് പരിഗണിക്കും

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആരോപണം നേരിടുന്ന എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, എം ശാന്തനഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കോടതി ആഗസ്ത് 17നു കേസ് നീട്ടിവച്ചത്. ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണു കസ്തൂരിരംഗ അയ്യര്‍ അപേക്ഷ നല്‍കിയത്.
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നു വ്യക്തമാക്കിയാണ് സിബിഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss