|    Jan 19 Thu, 2017 9:58 am

എസ്എന്‍ഡിപി ശാഖാ ഓഫിസിന് നേരെ അതിക്രമം: പ്രതി അറസ്റ്റില്‍

Published : 12th November 2015 | Posted By: SMR

തൃശൂര്‍: എസ്എന്‍ഡിപി ഓഫിസില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി എടത്തറ വീട്ടില്‍ മുരളി (കൊടുവാള്‍ മുരളി)യാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊഴുക്കുള്ളിയിലെ എസ്എന്‍ഡിപി ശാഖയിലേക്ക് ഇടിച്ചുകയറി അസഭ്യം പറയുകയും ഓഫിസിലെ ഫര്‍ണിച്ചറുകളും കണക്കുപുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്തതായാണ് കേസ്.
സംഭവത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാളെ കോയമ്പത്തൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനെതിരെ ഇക്കഴിഞ്ഞ ഒമ്പതിന് നടത്തറ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
പ്രദേശത്ത് ശക്തമായ പൊലിസ് ബന്തവസ് തുടരുന്നുണ്ട്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണ്ണുത്തി എസ്‌ഐ ടി ജി ദിലീപ്, സിപിഒ മാരായ ഹരിഹരന്‍, പ്രദീപ് കുണ്ടുകാട് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക