|    Oct 19 Fri, 2018 5:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്എന്‍ഡിപി പോവുന്നത് തെറ്റായ ദിശയില്‍ : മന്ത്രി എം എം മണി

Published : 7th September 2017 | Posted By: fsq

 

നെടുങ്കണ്ടം: ചില സമ്പന്നന്‍ മാര്‍ നേതൃസ്ഥാനത്ത് കയറിക്കൂടിയതോടെ എസ്എന്‍ഡിപി തെറ്റായ ദിശയിലാണു പോവുന്നതെന്ന് വൈദ്യുതിമന്ത്രി എം എം മണി. ശ്രീനാരായണ ധര്‍മവേദിയുടെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്തു നടന്ന ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാണവും മാനവുമില്ലാതെ ജാതി പറഞ്ഞു നടക്കുന്ന, മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പാവപ്പെട്ടവരെ പറ്റിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനോട് ജനങ്ങള്‍ക്ക് പുച്ഛമാണ്. ജാതി പറയണമെന്നു പറയുന്ന മാറ്റത്തിന്റെ വക്താവാണ് വെള്ളാപ്പള്ളി. ഇത് ജനം തിരിച്ചറിയണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss