|    Oct 17 Tue, 2017 10:31 pm
FLASH NEWS

എസ്എന്‍ഡിപി നേതൃത്വം വര്‍ഗീയ കോമരങ്ങളാണെന്ന് സുധീരന്‍

Published : 1st August 2016 | Posted By: SMR

ചേര്‍ത്തല: എസ്എന്‍ഡിപിയുടെ ഇപ്പോഴുള്ള നേതൃത്വം വര്‍ഗീയ കോമരങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നമുക്കു ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രവിളംബരത്തിന്റെ 100ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ഡിസി സി കളവംകോടം കൊല്ലപ്പള്ളിക്ഷേത്രത്തില്‍ സംഘടിപ്പിച്ച മാനവമൈത്രി സന്ദേശ സമ്മേളനം   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ പരിപാല യോഗം നേതാക്കള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇപ്പോഴുള്ള നേതാക്കള്‍ വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സ്വാര്‍ത്ഥ താല്‍പര്യത്തിനായി ഉപയോഗിച്ചത് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ഗുരുദേവ ദര്‍ശനങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിയെങ്കിലും ഇപ്പോഴുള്ള യോഗ നേതാക്കള്‍ തെറ്റുതിരുത്തി  മുന്നോട്ടുപോവേണ്ട സമയമാണ്.  ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രബല്യത്തിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  ഗാന്ധിജി ജനിച്ച നാട്ടിലും ദളിത് പീഡനം തുടരുകയാണ്. മോദിയുടെ കേന്ദ്രഭരണവും നമ്മുടെ സംസ്ഥാന ഭരണവും ഒരു പോലെയാണെന്നും സുധീരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷനായി. കെ സി വേണുഗോപാല്‍ എംപി, പി സി വിഷ്ണുനാഥ്,അബ്ദുള്‍ ഗഫൂര്‍ഹാജി, അഡ്വ.സി കെ ഷാജിമോഹന്‍, അഡ്വ.സി ആര്‍ ജയപ്രകാശ്, ജോണ്‍സണ്‍ എബ്രഹാം, അഡ്വ.സി വി തോമസ്, അഡ്വ.എസ് ശരത് എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക