|    May 27 Sat, 2017 9:18 pm
FLASH NEWS

എസ്എന്‍ഡിപിയെ തകര്‍ക്കാം എന്നത്വ്യാമോഹം: വെള്ളാപ്പള്ളി

Published : 27th September 2016 | Posted By: SMR

പറവൂര്‍: കടലാസു സംഘടനകള്‍ ഉണ്ടാക്കി എസ്എന്‍ഡിപിയെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ചിലരുടെ ശ്രമം വ്യാമോഹം മാത്രമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പെരുമ്പടന്ന എസ്എന്‍ഡിപി ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ചിലര്‍ സംഘടനകള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും നേടാന്‍ കഴിഞ്ഞില്ല. ആര്‍ക്കും പിളര്‍ക്കാന്‍ കഴിയാത്ത സംഘനയാണ് എസ്എന്‍ഡിപി എന്നും ഈ സംഘടനയുടെ ശോഭ കെടുത്താന്‍ ശ്രമിച്ചവര്‍ പുറം തള്ളി പോയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വകാര്യ താല്‍പര്യം ഉപേക്ഷിച്ച് സമുദായത്തിന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് സി എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day